Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി കാർഡ്/UPI മാത്രം: ഫെബ്രുവരി 15 മുതൽ...

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി കാർഡ്/UPI മാത്രം: ഫെബ്രുവരി 15 മുതൽ ഡിജിറ്റൽ പേയ്‌മെൻ്റ് | BEVCO

🎙️ Latest Podcast

തിരുവനന്തപുരം: ബെവ്കോയ്ക്ക് കീഴിലുള്ള സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ ഇടപാടുകൾ പൂർണ്ണമായും യുപിഐ, കാർഡ് പേയ്‌മെന്റുകൾ വഴി മാത്രമാക്കാൻ ബെവ്‌കോ ഉത്തരവിട്ടു. ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.(BEVCO Premium Counters to use Card/UPI Only)

ഫെബ്രുവരി 15 മുതൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കണം. നിലവിൽ പ്രീമിയം കൗണ്ടറുകളിലാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ വെയർഹൗസ് മാനേജർമാരും അവരുടെ പരിധിയിലുള്ള ഷോപ്പുകളിൽ ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ബെവ്‌കോയുടെ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.