HomeKeralaബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം...

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Bengaluru road accident

ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരണപ്പെട്ടു (Bengaluru road accident). ബംഗളൂരു ബി.ജി.എസ് കോളേജിലെ നാലാം വർഷ നഴ്സിങ് വിദ്യാർത്ഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ ഡെന്റൽ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. മൈസൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അതുലും ഗൗരി ശങ്കറും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടം നടന്നയുടൻ കെങ്കേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നിലവിൽ രാജ രാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കെങ്കേരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary: Two Malayali nursing students, Atul Sibi and Gauri Shankar, were killed in a tragic road accident at Kengeri in Bengaluru. The mishap occurred during the early hours of Saturday when their motorcycle lost control and rammed into a road divider while they were traveling from Mysuru to Bengaluru.

WhatsApp Channel Banner

Latest updates

ഒരേ യുവാവിനെത്തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ: വിമർശനങ്ങൾക്കിടെ...

ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ ചർച്ചയാകുന്നു. ദൗരിയ ഗ്രാമവാസികളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുമായ സരോജ് (20),...

ജാമ്യത്തിൽ ഇറങ്ങി മുങ്ങി; 13 വർഷമായി പിടികിട്ടാപുള്ളിയായ വധശ്രമക്കേസ്...

റിപ്പോർട്ട്: അൻവർ ഷരിഫ് തിരൂർ: ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പൊലീസ് പിടികൂടി. 2013 മുതൽ പിടികിട്ടാപുള്ളിയായി...

26 ദിവസത്തെ നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം ഇങ്ങനെ;...

ന്യൂഡൽഹി: 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ചർച്ചയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത് (Sonam Wangchuk Ends Hunger Strike)....

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല:സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക് അവസാനിപ്പിച്ചു. ഡൽഹി മേദാന്ത ആശുപത്രിയിൽ വെച്ച്...

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവ്: നിയമഭേദഗതി...

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....