HomeKeralaഅട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയെ...

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബം | Attappadi Madhu Murder Case

കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. കേസിൽ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവായി ഹൈക്കോടതി ഉയർത്തി. ഈ ശിക്ഷകളെല്ലാം പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഇതിനുപുറമെ 12 പ്രതികളും രണ്ടര ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.(Attappadi Madhu Murder Case High Court Orders Concurrent Life Imprisonment For Twelve Accused Family To Move Supreme Court)

അതേസമയം, കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ കഴിഞ്ഞ സർക്കാരിനെതിരെയും പോലീസിനെതിരെയും മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കടുത്ത വിമർശനം ഉന്നയിച്ചു. വിചാരണക്കോടതി നേരത്തെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ച പ്രതികളുടെ തടവ് കാലാവധിയാണ് ഇപ്പോൾ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തിയത്.

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പതിരണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 16-ാം പ്രതിയായ മുനീറിൻ്റെ ശിക്ഷ ഒരു വർഷം തടവായി കോടതി ഉയർത്തിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെതിരെ കൃത്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അയാളെ വെറുതെ വിട്ടത്. എന്നാൽ ഇതിനെതിരെ കടുത്ത വിയോജിപ്പുമായി മധുവിന്റെ കുടുംബം രംഗത്തെത്തി. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ വലിയ സന്തോഷമുണ്ട്. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. എന്നാൽ ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീംകോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരും, അവർ കൂട്ടിച്ചേർത്തു.

Story Summary

The Kerala High Court enhanced the sentence of 12 accused in the Attappadi Madhu lynching case to three concurrent life imprisonments with a fine of Rs 2.5 lakh each. While Madhu’s sister Saraswathi expressed relief over the enhanced sentence, the family and advocate C K Radhakrishnan announced they would approach the Supreme Court against the acquittal of the first accused Hussein, blaming the previous government and police for poor handling of the case.

WhatsApp Channel Banner

Latest updates

നീറ്റ് സമരത്തിന് അസമിൽ ബിജെപി മന്ത്രിയുടെ മകളുടെ പിന്തുണ;...

ഗുവാഹത്തി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി (NEET protest) ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് അസമിലെ ബിജെപി മന്ത്രിയുടെ മകൾ...

പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം; വാഹനം...

തിരുവനന്തപുരം: പൊൻമുടി റോഡിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം (Ponmudi elephant attack). കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് റോഡിൽ നിന്നിരുന്ന കാട്ടാന ഇവർ സഞ്ചരിച്ച വാഹനത്തെ...

പി.കെ. ശ്രീമതിക്കെതിരായ വ്യാജപ്രചാരണം; സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി,...

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി, ഏഴ്...

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ്...

നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം; ബസ് കയറിയിറങ്ങി 78-കാരന്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ അദ്ദേഹത്തിന്റെ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....