Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണം | DYFI

കൊല്ലത്ത് DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണം | DYFI

🎙️ Latest Podcast

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.(Attack on DYFI leader’s house in Kollam)

തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ‘ഗണഗീതം’ പാടിയതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഗാനമേളയിൽ ഗണഗീതം ഉൾപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഡിവൈഎഫ്ഐ പരാതിയിൽ പറയുന്നത്.

കല്ലേറിൽ വീടിന്റെ ജനാല ചില്ലുകൾ തകർന്നു. സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരകളും വീടിന് മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനവും അക്രമിസംഘം തകർത്തു. സംഭവസമയത്ത് അനന്ദുവിനെ കൂടാതെ രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.