Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaനിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഇന്ന് എത്തിക്‌സ്...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ | Assembly session

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തുന്നത് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കും.(Assembly session to resume toda, Complaint against Rahul Mamkootathil before Ethics Committee today)

രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്യത്തിലാണ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി ഇന്ന് തീരുമാനമെടുക്കുക. സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോൺ (കോൺഗ്രസ്), യു.എ. ലത്തീഫ് (മുസ്ലിം ലീഗ്) എന്നിവർ സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കാൻ ഇന്ന് രാവിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. ജാമ്യം ലഭിച്ചെങ്കിലും രാഹുൽ ഇന്ന് സഭയിലെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

ഇന്നുമുതൽ ഫെബ്രുവരി നാല് വരെയാണ് ബജറ്റിലെ പൊതുചർച്ച നടക്കുക. ഫെബ്രുവരി അഞ്ചിന് നടപ്പുസാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകളും, കഴിഞ്ഞ വർഷങ്ങളിലെ അധിക ധനാഭ്യർഥനകളും സഭയുടെ പരിഗണനയ്ക്ക് വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫിന്റെ വടക്കൻ മേഖല ജാഥ പുരോഗമിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala