Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മണ്ഡലമാറ്റം വേണമെന്ന് UDF ഘടകകക്ഷികൾ, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്...

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മണ്ഡലമാറ്റം വേണമെന്ന് UDF ഘടകകക്ഷികൾ, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് | Assembly elections

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കൊല്ലം ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യത്തിൽ ഘടകകക്ഷികൾ ഉറച്ചുനിൽക്കുമ്പോൾ, വിജയസാധ്യതയുള്ള മണ്ഡലങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.(Assembly elections, UDF allies demand constituency change in Kollam)

ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാലെണ്ണമാണ് നിലവിൽ ഘടകകക്ഷികൾ മത്സരിക്കുന്നത്. ഇതിൽ മാറ്റം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്നാണ് ആർ.എസ്.പിയുടെ പ്രധാന ആവശ്യം. കൊല്ലം ലഭിക്കുകയാണെങ്കിൽ ഇരവിപുരം വിട്ടുനൽകാൻ തയാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

തുടർച്ചയായി പരാജയപ്പെടുന്ന പുനലൂർ മണ്ഡലത്തിന് പകരം ഇരവിപുരമോ ചടയമംഗലമോ വേണമെന്നാണ് ലീഗിന്റെ ആവശ്യം. 2006 മുതൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ചടയമംഗലത്ത് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കണക്കിലെടുത്ത് അട്ടിമറി വിജയം നേടാമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.

ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജന് മത്സരിക്കാനായി കൊല്ലം സീറ്റ് വേണമെന്ന ആവശ്യവുമായി ഫോർവേർഡ് ബ്ലോക്കും രംഗത്തുണ്ട്. കൊല്ലം മണ്ഡലം ഒരു കാരണവശാലും വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. 2021-ൽ ബിന്ദു കൃഷ്ണയിലൂടെ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 2072 ആയി കുറയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് പാർട്ടി. ചടയമംഗലം മണ്ഡലത്തിന്റെ കാര്യത്തിലും പ്രാദേശിക കോൺഗ്രസ് നേതൃത്വം ലീഗിന്റെ അവകാശവാദത്തെ എതിർക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala