Times Kerala

അരുണാചല്‍ സംഭവം: ആര്യയുടെ മരണം അടുത്തമാസം വിവാഹം നടക്കാനിരിക്കെ 

 
അരുണാചല്‍ സംഭവം:  ആര്യയുടെ മരണം അടുത്തമാസം വിവാഹം നടക്കാനിരിക്കെ
അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ ഭാര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത് അടുത്ത മാസം ഏഴിന്. വിവാഹത്തിനുള്ള ക്ഷണം വരെ വീട്ടുകാര്‍ തുടങ്ങിയിരുന്നു. തിരുവനന്തപുരം വൈകുണ്ഠം മണ്ഡപത്തില്‍ വച്ച് ഏക മകളുടെ വിവാഹം നടത്താനാണ് മാതാപിതാക്കളായ അനില്‍കുമാറും മഞ്ജുവും നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആര്യയുടെ വിവാഹ നിശ്ചയം നടന്നത്.
ആരോടും ഒരുപാട് സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് അനില്‍കുമാര്‍ ലാറ്റക്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ഫ്രഞ്ച് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ആര്യ. വീട്ടിലും കുട്ടികളെ പഠിപ്പിച്ചിരുന്നു.
 കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്നാണ് ആര്യയെ കാണാതാകുന്നത്. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. 

Related Topics

Share this story