ഡി.പി.ആർ. ക്ലിനിക്കിലേക്ക് അപേക്ഷിക്കാം
Nov 17, 2023, 23:10 IST

കോട്ടയം: ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി നൽകുന്ന ഡി.പി.ആർ. ക്ലിനിക്കിലേക്ക് അപേക്ഷിക്കാം. കോട്ടയം, നാട്ടകം, കുമാരനല്ലൂർ, അയർകുന്നം, കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, കിടങ്ങൂർ, പാമ്പാടി, മീനടം, മണർകാട് കൃഷിഭവനുകളിൽ നവംബർ 24 വരെ അപേക്ഷയും പദ്ധതി രൂപരേഖയും സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കാണ് ഡി. പി. ആർ തയ്യാറാക്കി നൽകുക