HomeKeralaഅങ്കമാലി വാഹനാപകടം: പ്രതിയായ ഡോക്ടർ മുൻകൂർ ജാമ്യാപേക്ഷ നൽകി; ലുക്കൗട്ട് നോട്ടീസ്...

അങ്കമാലി വാഹനാപകടം: പ്രതിയായ ഡോക്ടർ മുൻകൂർ ജാമ്യാപേക്ഷ നൽകി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് | Angamaly road accident student death

കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു (Angamaly road accident student death). കോട്ടയം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഫെബ്രുവരി 28-നുണ്ടായ അപകടത്തിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ജസ്‌ലിയാണ് മരിച്ചത്.

പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് നാടകീയമായി ജാമ്യാപേക്ഷ സമർപ്പിക്കപ്പെട്ടത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ ജസ്‌ലിയുടെ പിതാവ് ജോൺസൺ അമർഷം രേഖപ്പെടുത്തി.

“സാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും പ്രതിയെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ടാണ്?” എന്ന് അദ്ദേഹം ചോദിച്ചു.
കോളേജിലേക്ക് പോകുകയായിരുന്ന ജസ്‌ലിയെ ഡോക്ടർ ഓടിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പ്രതിയെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തുണ്ട്.

Story Summary:
Dr. Cyriac P. George, the accused in the Angamaly road accident that claimed the life of college student Jasly, has approached the Kottayam Sessions Court for anticipatory bail. While the police have issued a lookout notice to prevent him from fleeing abroad, the victim’s family criticized the delay in his arrest even five days after the incident. The special investigation team has confirmed they will oppose the bail plea in court.

WhatsApp Channel Banner

Latest updates

‘അപ്രതീക്ഷിത തിരിച്ചടി’: ബങ്കിപ്പൂരിലെയും ദാതിയയിലെയും തോൽവി പരിശോധിക്കുമെന്ന് BJP...

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. പാർട്ടിയുടെ പരമ്പരാഗത കോട്ടയായ ബീഹാറിലെ ബാങ്കിപ്പൂരിലും മധ്യപ്രദേശിലെ ദാതിയയിലും ഉണ്ടായ പരാജയത്തെക്കുറിച്ച്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് ചരിത്രവിജയം: അഭിനന്ദനവുമായി MK...

ചെന്നൈ: ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ ഉറച്ച കോട്ട...

വിഴിഞ്ഞത്തിന് വീണ്ടും ഉണർവ്: 4 വർഷത്തിന് ശേഷം ക്രൂ...

തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂ ചെയ്ഞ്ചിനുള്ള അനുമതി തിരികെ ലഭിച്ചു. ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ചിംഗ് പുനരാരംഭിക്കാൻ കേന്ദ്ര...

മുൻകൂട്ടി അറിയിപ്പില്ലാതെ നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ റിവ്യൂവിലാക്കി വാട്സാപ്പ്:...

ന്യൂഡൽഹി: നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് 'റിവ്യൂവിലാക്കി' പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയിലുൾപ്പെടെ നിരവധി പേരുടെ അക്കൗണ്ട് സേവനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത്. ആപ്പിന്റെ...

കനത്ത മഴ: സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പത്ത് ജില്ലകളിൽ പൂർണ്ണമായും രണ്ട് ജില്ലകളിൽ ഭാഗികമായുമാണ് ഇന്ന് അവധി നൽകിയിട്ടുള്ളത്.(Kerala Heavy Rain Holiday Declared...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...