Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഅമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി: ലിറ്ററിന് ഇനി 240 രൂപ |...

അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി: ലിറ്ററിന് ഇനി 240 രൂപ | Ambalapuzha Palpayasam

🎙️ Latest Podcast

ആലപ്പുഴ: ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 80 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാൽപ്പായസത്തിന്റെ വില 160 രൂപയിൽ നിന്ന് 240 രൂപയായി ഉയർന്നു.(Ambalapuzha Palpayasam price increased, Rs 240 per liter)

2011-ന് ശേഷം ആദ്യമായാണ് പാൽപ്പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് പരിഷ്കരിക്കുന്നത്. പാൽ, പഞ്ചസാര തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വലിയ വർദ്ധനവാണ് പാൽപ്പായസത്തിന്റെ വിലയും കൂട്ടാൻ കാരണം.

നിലവിൽ പ്രതിദിനം 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. ഭക്തരുടെ തിരക്ക് പരിഗണിച്ച് തിരക്കുള്ള ദിവസങ്ങളിൽ ഉല്പാദനം 350 ലിറ്റർ വരെയായി ഉയർത്താൻ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.