HomeKeralaവാഗ്ദാന ലംഘനമെന്ന ആരോപണം: K റഫീഖിനെതിരെ T സിദ്ദിഖ് MLA നിയമ...

വാഗ്ദാന ലംഘനമെന്ന ആരോപണം: K റഫീഖിനെതിരെ T സിദ്ദിഖ് MLA നിയമ നടപടിയിലേക്ക്, പരാതി നൽകും | T Siddique

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ ടി. സിദ്ദിഖ് എംഎൽഎ വഞ്ചിച്ചുവെന്ന ആരോപണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. ആരോപണമുന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് ടി. സിദ്ദിഖിന്റെ തീരുമാനം.(Allegation of breach of promise, T Siddique MLA to take legal action against K Rafeeq)

നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കാനിരിക്കെ, കള്ളപ്രചാരണത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. പോലീസിലും പരാതി നൽകാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

തന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ കൃത്രിമം കാട്ടി തെറ്റിദ്ധാരണ പരത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎ കുടുംബത്തെ വഞ്ചിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്.

Clickable Info Box