Times Kerala

 എയര്‍ടെല്ലിന്റെ അതിവേഗ വൈഫൈ 1200-ല്‍ അധികം നഗരങ്ങളില്‍; വരിക്കാര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി സിഇഒ

 
 അദാനി എനര്‍ജിയുടെ സ്മാര്‍ട്ട് മീറ്റര്‍ക്ക് കണക്ടിവിറ്റി നല്‍കാന്‍ എയര്‍ടെല്‍
 തിരുവനന്തപുരം: എയര്‍ടെല്‍ 1200-ല്‍ അധികം നഗരങ്ങളില്‍ അതിവേഗത്തിലുള്ള വൈ-ഫൈ സേവനം ലഭ്യമാക്കിയതായി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ വരിക്കാര്‍ക്കുള്ള കത്തില്‍ പറഞ്ഞു. എയര്‍ടെല്ലിന്റെ പരിമിതമായ ലഭ്യതാ പ്രശ്‌നം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശേഷി വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി എയര്‍ടെല്‍ വൈഫൈ വരിക്കാര്‍ക്ക് അവരുടെ പ്ലാനിലുള്ള ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും 22-ല്‍ അധികം ഒടിടികളിലും 350-ല്‍ അധികം ടിവി ചാനലുകളിലും കൂടി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, എയര്‍ടെല്ലിന്റെ നന്ദിപ്രകടനത്തിന്റെ ഭാഗമായി വരിക്കാര്‍ പുതിയൊരു എയര്‍ടെല്‍ സേവനമെടുക്കുമ്പോള്‍ അവരുടെ അടിസ്ഥാന പ്ലാനിലും കൂടുതല്‍ അധിക മൂല്യം നല്‍കുമെന്ന് സിഇഒ വരിക്കാര്‍ക്കുള്ള കത്തില്‍ പറഞ്ഞു.

Related Topics

Share this story