Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'തോറ്റു കഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് 110 ആയിരിക്കും,...

‘തോറ്റു കഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് 110 ആയിരിക്കും, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ’: VD സതീശൻ | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ വിജയസാധ്യതയെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് പിന്നാലെ കണ്ടംവഴി ഓടേണ്ടി വരുമെന്ന് സതീശൻ തിരിച്ചടിച്ചു.(After defeat, Pinarayi Vijayan will run at 110 speed, VD Satheesan on Assembly elections)

യുഡിഎഫ് 100 സീറ്റിലധികം നേടുമെന്ന് താൻ പറഞ്ഞതിനെ മുഖ്യമന്ത്രി കളിയാക്കിയിരുന്നു. 110 ആയിരിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇതിന് മറുപടിയായാണ്, തോൽവി ഉറപ്പാകുമ്പോൾ മുഖ്യമന്ത്രി കണ്ടംവഴി ഓടുന്ന സ്പീഡ് 110 ആയിരിക്കുമെന്ന് സതീശൻ പരിഹസിച്ചത്.

യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ കേരളത്തിന്റെ ഭാവിയെയും വികസനത്തെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന ആരോപണം അദ്ദേഹം തള്ളി. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്തയുൾപ്പെടെയുള്ള സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഇടപെടില്ല. സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.