മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

അമിതവേഗതയിലെത്തിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ശാരദയുടെ കാലിന് പൊട്ടലുണ്ട്.
അപകടശേഷം കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു.

53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് കിരണ്‍ അമിത വേഗതയില്‍ കാറോടിച്ചെത്തിയത്. അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാൽ വന്‍ അപകടം ഒഴിവായി.