Times Kerala

 ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി തൃശൂർ സ്വദേശി പിടിയിൽ 

 
money
 കാസർഗോഡ്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി തൃശൂർ സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ കോർപറേഷനിൽ കലത്തോട് മോർ ഹൗസിൽ പി. സന്തോഷ് എന്ന 42-കാരനെയാണ്അ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 10ന് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ട് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. തൃശൂരിലേക്ക് സ്ഥലം വാങ്ങാൻ കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് പ്രതിയുടെ മൊഴി.

പ്രതിയെയും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറിയിട്ടുണ്ട്. പരിശോധനക്ക് എക്സൈസ് ഇൻസ്പക്ടർ എം.പി. പ്രമോദ്, പ്രിവന്റിവ് ഓഫിസർമാരായ കെ. ഗോപി, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഹമീദ്, കെ. അഭിലാഷ് എന്നിവരാണ് നേതൃത്വം നൽകിയത്.

Related Topics

Share this story