10 പവന്റെ മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ മോഷ്ടാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

10 പവന്റെ മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ മോഷ്ടാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
 തിരുവനന്തപുരം: മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ മോഷ്ടാവ് മരിച്ചു. തക്കലയില്‍ നിന്ന് മാല പൊട്ടിച്ച് കടന്ന രണ്ടു യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഒരാളായ സജാദാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്. രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം.  സജാദിനൊപ്പം ഉണ്ടായിരുന്ന അമലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച സജാദിന്റെ പേരില്‍ തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ മാല മോഷണത്തിന് കേസുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തക്കലയില്‍ വഴിയില്‍ കൂടി നടക്കുകയായിരുന്ന സ്ത്രീയുടെ പത്ത് പവന്റെ മാല പൊട്ടിച്ചെടുത്തത് ഇവരാണെന്ന് മനസ്സിലായത്.യുവാക്കളുടെ കൈയില്‍ നിന്ന് കൊളുത്തില്ലാത്ത മാലയാണ് കണ്ടെത്തിയത്. മംഗലപുരം പോലീസ് മെഡിക്കല്‍ കോളേജിലെത്തി അമലിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം തക്കല പോലീസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.

Share this story