"ഓണം ഖാദി മേള 2022" തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 6ന്

75

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൃശൂർ ജില്ലാതല "ഓണം ഖാദി മേള 2022"  ന്റെ ഉദ്ഘാടനം ആഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് ദേവസ്വം, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി  കെ രാധാകൃഷ്ണൻ നിർവ്വഹിക്കും.പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ആദ്യ വിൽപ്പന നിർവ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ സമ്മാന കൂപ്പൺ വിതരണം നടത്തും.


ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള പാവറട്ടിയിലെ നവീകരിച്ച ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം ഇന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിക്കും. മുരളി പെരുന്നെല്ലി എം എൽ എ  ചടങ്ങിൽ അധ്യക്ഷനാകും. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ആദ്യ വിൽപ്പനയും സമ്മാന കൂപ്പൺ വിതരണവും  നിർവഹിക്കും. ഓണം ഖാദി മേളയോടനുബന്ധിച്ച്  സെപ്റ്റംബർ 7 വരെ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% ഗവ.റിബേറ്റ് ഉണ്ടായിരിക്കും.

Share this story