Times Kerala

ഒരു മാസത്തിനുള്ളില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 50 പുതിയ ശാഖകള്‍ ആരംഭിച്ച് മുത്തൂറ്റ് മിനി

 

 
 മഞ്ഞ മുത്തൂറ്റ് ലക്കി ഡ്രോ അവതരിപ്പിച്ചു
 

കൊച്ചി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് (മഞ്ഞ മുത്തൂറ്റ്) ശൃംഖല വിപുലീകരണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 11 പുതിയ ശാഖകള്‍ തുറന്നു. ശാഖകളുടെ ഉദ്ഘാടനം  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്  നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി, കഴിഞ്ഞ ഡിസംബറില്‍ കമ്പനി പത്തു ശാഖകള്‍ ഇരുസംസ്ഥാനങ്ങളിലുമായി തുറന്നിരുന്നു. നടപ്പുവര്‍ഷം 50 ശാഖകള്‍ തുറക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.  ഇതോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി ശാഖകളുടെ എണ്ണം 250 ആയി ഉയരും. കൂടാതെ രാജ്യത്തൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 900- നു മുകളിലെത്തും.

 

څഞങ്ങളുടെ എല്ലാ ഉദ്യമങ്ങളുടെയും അടിത്തറ ഉപഭോക്താക്കളാണ്.  ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.  ഈ 50 ശാഖകളുടെ ഉദ്ഘാടനത്തോടെ, തെലങ്കാനയുടേയും ആന്ധ്രാപ്രദേശിന്‍റേയും ഓരോ കോണിലുമുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ കമ്പനി  തയാറായിരിക്കുകയാണ്. ഇന്ത്യയിലെ ജനപ്രിയ സാമ്പത്തിക സേവന ദാതാവാകാനുള്ള ഉദ്യമത്തിന്‍റെ പാതയിലായ മുത്തൂറ്റ് മിനി ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍, എംഎസ്എംഇകള്‍, ഇടത്തരം വരുമാനക്കാര്‍, താഴ്ന്ന ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ക്കിടയില്‍ പ്രീതി നേടിയ സാമ്പത്തിക സേവന പങ്കാളിയാകാനും വിഭാവനം ചെയ്യുന്നു.چ, ശാഖാ വിപുലീകരണത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട്   മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍  മാത്യു മുത്തൂറ്റ് പറഞ്ഞു.

 

കേരളം, തമിഴ്നാട്, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ശക്തമായ സാന്നിധ്യമുണ്ട്.

Related Topics

Share this story