

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേനയില്‍ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, സേന അംഗം എന്നിവരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഡ്രൈവര്‍ നിയമനത്തിന് നാലുചക്ര വാഹന ലൈസന്‍സ് ഉണ്ടാവുകയും എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. സേന അംഗം നിയമനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡേറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 0495 2431880. (Apply Now)