APPLY NOW
apply now

ആനിമേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | Apply Now

18 നും 45 നും ഇടയിൽ പ്രായമുള്ള കാടർ വിഭാഗത്തിൽ പെടുന്ന എസ്.എസ്.എൽ.സി യോഗതയുള്ളവർക്ക് അപേക്ഷിക്കാം
Published on

കുടുംബശ്രീയുടെ കീഴിൽ കാടർ പ്രത്യേക പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഉന്നതിയിൽ ഏകോപിപ്പിക്കുന്നതിന് ആനിമേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ള കാടർ വിഭാഗത്തിൽ പെടുന്ന എസ്.എസ്.എൽ.സി യോഗതയുള്ളവർക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗം ഓക്സിലറി അംഗം എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും സഹിതം അയ്യന്തോൾ കലക്ടറേറ്റ്, സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീയുടെ ഓഫീസിൽ ജനുവരി 21 ബുധനാഴ്ച്ച വൈകീട്ട് 5.15 നകം നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2362517. (Apply Now)

Times Kerala
timeskerala.com