റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍ | Mahindra's new models

Mahindra's new models
Updated on

കൊച്ചി: മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവികളായ എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 93,689 പേര്‍ വാഹനം ബുക്ക് ചെയ്തു. ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി വരെ ലഭിച്ച ഈ ബുക്കിംഗുകളുടെ മൂല്യം 20,500 കോടിയിലധികം രൂപയാണ് (എക്‌സ്-ഷോറൂം വില).

ഉല്‍പ്പന്ന മികവ്, നവീകരണം, ശക്തമായ നിര്‍മാണ ശേഷി എന്നിവയിലൂന്നി ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര മുന്‍പന്തിയിലാണ്. എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ എന്നിവയിലൂടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് ഇഷ്ടമുള്ള വെരിയന്റ് തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് മഹീന്ദ്ര ഒരുക്കുന്നത്.

പ്രീബുക്ക് ചെയ്തവര്‍ക്ക് എക്‌സ്‌യുവി 7എക്‌സ്ഒയുടെ വിതരണം 14ന് തന്നെ ആരംഭിച്ചു. ജനുവരി 26 മുതല്‍ എക്‌സ്ഇവി 9എസിന്റെ വിതരണം ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com