Times Kerala

മൈസൂരുവിലെ നാട്ടുവൈദ്യൻറെ കൊലപാതക൦ : അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു, 12 പ്രതികൾ

 
67

മലപ്പുറം:  മൈസൂരുവിലെ നാട്ടുവൈദ്യൻറെ കൊലപാതകത്തിൽ  അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.  നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത് 3177 പേജുള്ള കുറ്റപത്രമാണ്. നിലമ്പൂരിലേക്ക് വൈദ്യൻ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു.

 12 പ്രതികളാണ് കേസിൽ ആകെ ഉള്ളത്.  ഇതുവരെ അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം വന്നിട്ടില്ല.ഡിഎൻഎ പരിശോധനാഫലം  അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ അതോടൊപ്പം നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മൂന്ന് പ്രതികളെ കൂടി കേസിൽ ഇനിയും പിടികൂടാനുണ്ട്. പൊലീസിൻ്റെ പ്രതീക്ഷ സാഹചര്യ തെളിവുകളും തൊണ്ടി മുതലുകളും ഉപയോഗപ്പെടുത്തി മൃതദേഹം കണ്ടെത്താനായില്ലെങ്കിലും  കൊലപാതകം തെളിയിക്കാനാവുമെന്നാണ്.

നിർണായക തെളിവുകൾ മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറിൽനിന്ന് ലഭിച്ച മുടി,  മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിൻ്റെ പൈപ്പിൽ കണ്ടെത്തിയ  രക്തക്കറ, പുഴയിൽ കണ്ടെത്തിയ എല്ല്  തുടങ്ങിയവയാണ് . എന്നാൽ  ഡി.എൻ.എ.  പരിശോധന ഫലം കൂടി വന്നെങ്കിൽ മാത്രമേ ഷാബാ ഷെരീഫിൻ്റേതാണ് ഇതെല്ലാം എന്ന് തെളിയിക്കണമെങ്കിൽ .  ഒന്നേ കാൽവർഷം മൈസൂരുവിൽനിന്ന് ഒറ്റമൂലി ചികിത്സ നടത്തുന്ന ഷാബാ ഷെരീഫിനെ  തട്ടിക്കൊണ്ടു വന്ന്   മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലയ്ക്കിട്ട് തടവിൽ പാർപ്പിക്കുകയായിരുന്നു. അതിന് ശേഷം ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽത്തള്ളുകയായിരുന്നു.  

Related Topics

Share this story