കോ​ഴി​ക്കോ​ട്ട് വീ​ട്ടു ജോ​ലി​ക്കു നി​ന്ന പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം; ബെ​ൽ​റ്റ് കൊ​ണ്ട് അടിച്ചു, പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

crime tatto
 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വീ​ട്ടു ജോ​ലി​ക്കു നി​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം. വ​ട​ക്കേ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​നി​യാ​യ 15-വയസ്സുകാരിയായ പെൺകുട്ടിക്കാണ് മ​ദ്ദ​ന​മേ​റ്റ​ത്. ബെ​ൽ​റ്റ് കൊ​ണ്ട് അ​ടി​ച്ചെ​ന്നും പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്നും കു​ട്ടി നൽകിയ പ​രാ​തിയിൽ പറയുന്നു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികയെ ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അ​യ​ൽ​വാ​സി​ക​ളാ​ണ് മ​ർ​ദ്ദ​ന വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ച​ത്.

Share this story