കെ.വി.തോമസ് ഇന്ന് ഡല്‍ഹിയിലേക്ക്; റിപ്പബ്ലിക് ദിനത്തില്‍ കേരളാഹൗസില്‍ ദേശീയപതാക ഉയര്‍ത്തും
Wed, 25 Jan 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഇന്ന് ഡല്‍ഹിലേക്ക് പോകുന്ന കെ.വി.തോമസ് റിപ്പബ്ലിക് ദിനത്തില്‍ കേരളാ ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. നേരത്തെ എ.സമ്പത്ത് ഉപയോഗിച്ചിരുന്ന മുറിയായിരിക്കും കേരള ഹൗസില്‍ കെ.വി.തോമസ് ഉപയോഗിക്കുക. കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തേണ്ട സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രളയകാലത്ത് കേന്ദ്രം നല്കിയ അരിയുടെ വില ആവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയതും ചർച്ച ചെയ്തു. എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യവും കെ.വി.തോമസ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.