Times Kerala

 കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക് 

 
train services
 
കോഴിക്കോട്: കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് പരിക്കേറ്റയാള്‍.കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

Related Topics

Share this story