Times Kerala

 ഹെക്‌സീം സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് സൈബര്‍പാര്‍ക്കിലേക്ക്

 
 ഹെക്‌സീം സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് സൈബര്‍പാര്‍ക്കിലേക്ക്
 

കോഴിക്കോട്:  ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ച് ഹെക്‌സീം സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്. സഹ്യ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നീലകണ്‍ഠന്‍ എ.എന്‍ നിര്‍വഹിച്ചു. കമ്പനി സി.ഇ.ഒ അരബിന്ദ് അധ്യക്ഷനായി. സി.ടി.ഒ റെമിന്‍, സൈബര്‍പാര്‍ക്കിലെയും ഹെക്‌സീം സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സിലെയും ജീവനക്കാര്‍ പങ്കെടുത്തു.ഇ.ആര്‍.പി, പേഷ്യന്റ് മാനേജ്‌മെന്റ് സിസ്റ്റം, വെബ് അപ്ലിക്കേഷന്‍, മൊബൈല്‍ അപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിക്ക് നിലവില്‍ യു.എല്‍ സൈബര്‍ പാര്‍കിലും ഓഫീസുണ്ട്.

 

Related Topics

Share this story