കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ തസ്തികയിൽ നിയമനം: അപേക്ഷ ക്ഷണിച്ചു | Apply Now

മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്.
Apply now
Updated on

ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് കൃഷി വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്. (Apply Now)

ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി അല്ലെങ്കിൽ സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കോ അക്കാദമിക് വിദഗ്ധർക്കോ അപേക്ഷിക്കാം. സയൻസിൽ പിഎച്ച്ഡി ഉണ്ടാകണം. ഇതിന് പുറമെ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ ഗവേഷണ-അധ്യാപന പരിചയവും പിഎച്ച്ഡി സ്‌കോളർമാർക്ക് മാർഗനിർദേശം നൽകിയുള്ള അനുഭവസമ്പത്തും ഉണ്ടായിരിക്കണം. റിവ്യൂഡ് ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരും അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ നിയന്ത്രിച്ച് പരിചയം നേടിയവരുമായിക്കണം.

അപേക്ഷകർക്ക് 2026 ജനുവരി 31ന് 65 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന ആനുകൂല്യങ്ങളും സേവന വ്യവസ്ഥകളുമായിരിക്കും നിയമിക്കപ്പെടുന്ന വ്യക്തിക്ക് ബാധകമാവുക.

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആന്റ് ഫാർമർ വെൽഫയർ ഡിപ്പാർട്ട്മെന്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലാണ് അപേക്ഷ ലഭ്യമാക്കേണ്ടത്. tp1assistantda@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കും അപേക്ഷ അയക്കാം (CC to ddplgdir@gmail.com). അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 9383470027 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാം.

Related Stories

No stories found.
Times Kerala
timeskerala.com