ഡാറ്റ എൻട്രി നിയമനം | Apply Now

ജനുവരി 21 ന് രാവിലെ 10 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
interview
Updated on

വയനാട് ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ എൻട്രിയും, ഇന്റർനെറ്റ് പരിജ്ഞാനവുമാണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസവും, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 18 നും 45 നുമിടയിൽ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായോഗിക പരീക്ഷയുടെയും കുടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 21 ന് രാവിലെ 10 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 202232 (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com