റിപ്ലബ്ലിക് ദിന അവധിക്ക് കാണാനുള്ള സിനിമകളും സീരീസുകളും | Republic day

ദേശീയ പതാക ഉയർത്തൽ, കുടുംബവുമൊത്തുള്ള ഭക്ഷണം, അർഹതപ്പെട്ട ഓഫ് ഡേ എന്നിവയ്‌ക്കൊപ്പം അർത്ഥവത്തായ ബിഞ്ച്-വാച്ചിങ്ങിനുള്ള മികച്ച അവസരം കൂടിയാണിത്.
റിപ്ലബ്ലിക് ദിന അവധിക്ക് കാണാനുള്ള സിനിമകളും സീരീസുകളും | Republic day
TIMES KERALA
Updated on

തിരുവനന്തപുരം: ദേശീയതയുടെ ആഘോഷം ആസന്നമായ ഈ വേള വൈകാരികത, ധൈര്യം, സ്വാതന്ത്ര്യം എന്നിവ അടങ്ങിയ കഥകളുമായി നിങ്ങളുടെ സ്‌ക്രീനുകളെ പ്രകാശമാനമാക്കാനുള്ള സമയമാണ്. ദേശീയ പതാക ഉയർത്തൽ, കുടുംബവുമൊത്തുള്ള ഭക്ഷണം, അർഹതപ്പെട്ട ഓഫ് ഡേ എന്നിവയ്‌ക്കൊപ്പം അർത്ഥവത്തായ ബിഞ്ച്-വാച്ചിങ്ങിനുള്ള മികച്ച അവസരം കൂടിയാണിത്. (Republic day)

എയർടെൽ ഐപിടിവിയ്‌ക്കൊപ്പം നിങ്ങളുടെ ഭവനത്തിന്റെ സുഖശീതളിമയിൽ ഇരുന്നു ബിഗ് സ്‌ക്രീനിലെ ഈ സിനിമാറ്റിക് അനുഭവങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. 29+ ടോപ് സ്ട്രീമിങ് ആപ്പുകൾ, 600+ ലൈവ് ടിവി ചാനലുകൾ, ഓൺ ഡിമാൻഡ് ലൈബ്രറിയിലെ വൻശേഖരം എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന എയർടെൽ ഐപിടിവി നിങ്ങളുടെ ഈ ഉത്സവകാല ബിഞ്ച്-വാച്ചിങിനെ എക്കാലത്തേയും മികച്ച അനുഭവമാക്കി മാറ്റുന്നു.

നിങ്ങളെ പിടിച്ചിരുത്തുന്ന ഡ്രാമകളും ലീഗൽ ത്രില്ലറുകളും മുതൽ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രിയപ്പെട്ടതും ഹൃദയസ്പർശിയായ യഥാർത്ഥ സംഭവങ്ങളും വരെ ഉൾക്കൊള്ളുന്ന, നിങ്ങളുടെ വീടിന്റെ സുഖശീതളിമയിൽ ബിഗ് സ്‌ക്രീനിൽ കാണാവുന്നതുമായ ഉറപ്പായും കാണേണ്ട ഷോകൾ ഇവയാണ്

1. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സീസൺ 2 (സോണിലിവ്) 1947-നുശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ച്

2026 ജനുവരി 9 മുതൽ സട്രീം ചെയ്യുന്നു, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വികാരതീവ്രതയും അരാജകത്വവും ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനേക്കാൾ മികച്ചതായി രേഖപ്പെടുത്തുന്ന വിവരണങ്ങൾ വളരെ കുറവാണ്. ഇന്ത്യയുടെ വിഭജനം, സ്വാതന്ത്രത്തിന്റെ അനന്തരഫലം എന്നിവയിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ ഷോ ചരിത്രത്തിലെ നിർണ്ണായ നിമിഷവുമായി ബന്ധപ്പെട്ട തീവ്രമായ രാഷ്ട്രീയ, മാനുഷിക കഥകളെ രേഖപ്പെടുത്തുന്നു.

2. ദി നൈറ്റ് മാനേജർ സീസൺ 2 (ആമസോൺ പ്രൈം വീഡിയോ) ടോം ഹൈഡിൽസ്റ്റൺ നവീനമായ ചാരക്കഥയുമായി തിരിച്ചെത്തുന്നു

2026 ജനുവരി 11-ന് പ്രീമിയർ ചെയ്തു, അത്യാഗ്രഹം, ചതി, ധാർമ്മിക സംഘർഷം എന്നിവയുടെ ലോകത്ത് നടക്കുന്ന ദി നൈറ്റ് മാനേജർ ഏറ്റവും കഠിനമായ പ്രതികൂല സാഹചര്യങ്ങളെ എതിർത്ത് നിൽക്കുന്നതിന് എന്ത് വില നൽകേണ്ടി വരുന്നുവെന്ന് നമ്മളോട് പറയുന്നു (അതേസമയം അത് അങ്ങേയറ്റം ആസാദ്യകരവുമാണ്!). റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഈ സീരീസിനായി നിങ്ങൾ സമയം കണ്ടെത്താൻ ആഗ്രഹിക്കും.

3. എ നൈറ്റ് ഓഫ് ദി സെവൻ കിങ്ഡംസ് (ജിയോസ്റ്റാർ) പുതിയ ഗെയിംസ് ത്രോൺസിന്റെ പ്രീക്വൽ സീരീസ്

2016 ജനുവരി 19-ന് പ്രീമിയർ ചെയ്ത വളരെ ഹൃദയംഗമവും കഥാപാത്രം നയിക്കുന്നതുമായ ഈ കഥ നമ്മളെ വെസ്‌ട്രോസിലേക്ക് തിരികെ കൊണ്ടുപോകും. ഹൗസ് ഓഫ് ഡ്രാഗണിന് ദശാബ്ദങ്ങൾക്ക് മുമ്പുള്ള പശ്ചാത്തലത്തിലുള്ള, ധീരത, വിശ്വസ്തത, നായകത്വം എന്നിവയുടെ ഈ കഥ ലോക-നിർമ്മാണത്തേയും രാഷ്ട്രീയ ഗൂഢാലോചനയേയും ഇഷ്ടപ്പെടുന്ന അതിന്റെ കാതലായ ആരാധകർക്ക് ചേരുന്നതാണ്. വരുന്ന റിപ്പബ്ലിക്ക് ദിന ആഴ്ചയവസാനം കാണാൻ വളരെയധികം പ്രേരിപ്പിക്കുന്നതാണിത്.

4. തസ്‌കരീ ദി സ്മഗ്ഗ്‌ളേഴ്‌സ് വെബ് (നെറ്റ്ഫ്‌ളിക്‌സ്) ഇമ്രാൻ ഹാഷ്മിയുടെ ത്രില്ലർ

2026 ജനുവരി 14-ന് പ്രീമിയർ ചെയ്തു, കള്ളക്കടത്ത്, ചതി എന്നിവയുടേയും അധികാരവുമായി ഏറ്റുമുട്ടുന്നതിന്റേയും സുരക്ഷിതമല്ലാത്ത ലോകത്തേക്ക് ആഴ്ന്നിറങ്ങി അന്വേഷണം നടത്തുന്ന നിർഭയമായ ത്രില്ലർ. കഠിനമായ സമ്മർദ്ദം, ധാർമ്മിക ആശങ്കകൾ, കൃത്യതയാർന്ന കഥപറച്ചിൽ, നഷ്ടപ്പെടാൻ ഏറെയുള്ളതുമായ ഡ്രാമ, ഇനിയും കൂടുതൽ വേണമെന്ന ആഗ്രഹത്തിൽ നിങ്ങളെ കുടുക്കും. അവധി ദിനത്തിലെ ബിഞ്ച് വാച്ചിങ്ങിന് ഉത്തമം.

5. ഹൈജാക്ക് സീസൺ 2 (ആപ്പിൾ ടിവി) ആവേശം നിറഞ്ഞ ത്രില്ലർ സീരീസ്

2026 ജനുവരി 14-ന് റിലീസ് ചെയ്തു, കൂടുതൽ വലിയ അപകട സാധ്യതകളും അനിശ്ചിതത്വത്തിന്റെ പരമകാഷ്ഠയുമായി ആവേശഭരിതമായ ത്രില്ലർ തിരിച്ചെത്തുന്നു. ആദ്യ സീസണിന്റെ തീവ്രതയുടെമേൽ സൃഷ്ടിച്ചിരിക്കുന്ന ഹൈജാക്ക്, ക്രൈസിസ് മാനേജ്‌മെന്റ്, മാനുഷിക മനശാസ്ത്രം, അതിസമ്മർദത്തിൽ നിമിഷ നേരം കൊണ്ടുള്ള തീരുമാനങ്ങൾ എന്നിവ കൊണ്ട് അതിവേഗ ഡ്രാമാപ്രേമികളെ പുണരുന്നു.

6. 120 ബഹാദൂർ (ആമസോൺ പ്രൈം വീഡിയോ), 162-ലെ ചൈന-ഇന്ത്യ യുദ്ധത്തിലെ ധീരോത്തമായ റെസാങ് ലാ യുദ്ധം

2026 ജനുവരി 16-ന് വീണ്ടും റിലീസ് ചെയ്തു, യഥാർത്ഥ സംഭവങ്ങളിൽ അധിഷ്ഠിതമായതും ഏറ്റവും മാതൃകാപരമായ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവ്. ഏറ്റവും മികച്ച താരങ്ങളുടെ അഭിനയം. ഹൃദയസ്പർശിയായ കഥ പറയുന്നു, റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് 120 ബഹാദൂർ എന്ന സിനിമ.

7. സ്‌ട്രെയ്ഞ്ചർ തിങ്‌സ് സീസൺ 5 (നെറ്റ്ഫ്‌ളിക്‌സ്)

5 ജനുവരി 12-ന് എത്തിയ ഒൺ ലാസ്റ്റ് അഡ്വെഞ്ചർ ദി മേക്കിങ് ഓഫ് സ്‌ട്രെയ്ഞ്ചർ തിങ്‌സ്, ഹിറ്റായ പരമ്പരയുടെ വൈകാരികമായ അന്തിമ സീസണിന്റെ സൃഷ്ടിയിലേക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആഴത്തിലേക്ക് ഇറങ്ങുന്നു, താരങ്ങളുടെയും സൃഷ്ടാക്കളുടെയും ഹാക്കിൻസിലെ ഉയർച്ചകളും താഴ്ച്ചകളും കഠിനമായ യാത്രപറച്ചിലുകളും സ്വാഭാവികമായ നിമിഷങ്ങളിലൂടെ പൂർണമാക്കുന്നു. നിങ്ങൾ കൂടുതൽ പൂർത്തീകരണം ആഗ്രഹിച്ചാലും ഈ ടെലിവിഷൻ പ്രതിഭാസം എങ്ങനെ തുടക്കം മുതൽ സൃഷ്ടിച്ചുവെന്നതിനെ കുറിച്ച് ജിജ്ഞാസു ആയാലും അല്ലെങ്കിൽ അപ്‌സൈഡ് ഡൗണിനെ വിട്ടുകളയാൻ സാധിക്കുന്നില്ലെങ്കിലും, നിങ്ങൾ കാണുന്ന ഓരോ സെക്കന്റിനേയും മൂല്യമേറിയതാക്കുന്ന അത്ഭുതപ്പെടുത്തലുകളും ഹൃദയസ്പർശിയായ കഥപറച്ചിലും ഈ ഡോക്യുമെന്ററി വാഗ്ദാനം ചെയ്യുന്നു.

ദേശസ്‌നേഹം പഠിപ്പിക്കുന്ന ചിലതിൽനിന്നുള്ള ബോണസ് നിങ്ങളുടെ റിപ്പബ്ലിക് ദിനാവേശത്തെ ജ്വലിപ്പിക്കുന്ന 4 സിനിമകൾ

8. ബോർഡർ (ആമസോൺ പ്രൈം വീഡിയോ) 1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തെക്കുറിച്ചുള്ള ഒരു ക്ലാസിക് യുദ്ധ സിനിമ

1971-ലെ ഇന്ത്യാ പാക് യുദ്ധത്തെ അധിഷ്ഠിതമാക്കി ഇന്ത്യൻ സിനിമയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും മികച്ച ദേശസ്‌നേഹ സിനിമകളിൽ ഒന്നായി 1997 ജൂൺ 13-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത് 'ബോർഡർ' തുടരുന്നു. ദേശസ്‌നേഹ വൈകാരികതയിൽ ഈ സിനിമയെ മറ്റൊന്നും തോൽപ്പിക്കുകയില്ല. അംജദ് ഖാൻ, മാക് മോറോലെങ്, ജാക്കിക് ഡോർമൻ, വിക്ടർ ബാനർജി, ശോഭ, പൂജ രൂപ്‌റെൽ, സന്തോഷ് പാണ്ഡേ എന്നിവർ അഭിനയിക്കുന്നു.

9. ഷേർഷാ (ആമസോൺ പ്രൈം വീഡിയോ) ആവേശം പകരുന്ന ക്യാപ്റ്റൻ വിക്രം ബത്രയുടെ യഥാർത്ഥ കഥ (പരം വീർ ചക്ര ജേതാവ്)

2021 ഓഗസ്റ്റ് 12-ന് റിലീസ് ചെയ്ത ഈ സിനിമ കാർഗിൽ യുദ്ധത്തിലെ ക്യാപ്റ്റൻ വിക്രം ബത്രയുടെ (പരം വീർ ചക്ര ജേതാവ്) ആവേശകരമായ യഥാർത്ഥ ജീവിത കഥയാണ്. വളരെയധികം വൈകാരികവും ആവേശകരവും അങ്ങേയറ്റം ദേശസ്‌നേഹപരവുമായ സിനിമ, രാജ്യത്തിനുവേണ്ടി ബലിയാകുന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നതിന് റിപ്പബ്ലിക് ദിനത്തിന് കാണാൻപറ്റിയ സിനിമയാണിത്.

10. ഉറി ദി സർജിക്കൽ സ്‌ട്രൈക്ക് (സീ 5, എയർടെൽ എക്‌സ്ട്രീം പ്ലേ) 2016-ലെ ഉറി സർജിക്കൽ ആക്രമണം നാടകീയമായി അവതരിപ്പിക്കുന്നു

2019 ജനുവരി 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു, 2016-ലെ ഉറി സർജിക്കൽ ആക്രമണത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന അനുവർത്തനം, ത്രസിപ്പിക്കുന്ന ആക്ഷനുമായി യാഥാർത്ഥ്യം ലയിച്ചുചേരുന്ന സിനിമ. ദേശീയതയും സമ്പൂർണ പാഷനും, സ്വാധീനം ചെലുത്തുന്ന സിനിമ അനുഭവത്തോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ആഗ്രഹിക്കുന്ന പ്രേക്ഷകർക്കുള്ള ഉചിതമായ തിരഞ്ഞെടുപ്പാണ് ഉറി.

11. റാസി (ആമസോൺ പ്രൈം വീഡിയോ) ഒരു പാകിസ്താനി സൈനിക കുടുംബത്തിൽനിന്നും വിവാഹം ചെയ്ത ഇന്ത്യൻ ചാരനെക്കുറിച്ചുള്ള ആകാംഷ മുറ്റിയ സ്‌പൈ ത്രില്ലർ

2018 മെയ് 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു, ഒരു പാകിസ്താനി സൈനിക കുടുംബത്തിൽനിന്നും വിവാഹം കഴിച്ചിട്ടുള്ള ഇന്ത്യയുടെ ചാരനെക്കുറിച്ചുള്ള ത്രില്ലർ. വൈകാരിക ആഴം, നിയന്ത്രണത്തോടെയുള്ള കഥപറച്ചിൽ, ശക്തമായ പ്രകടനങ്ങൾ എന്നിവയാൽ വേറിട്ട് നിൽക്കുന്ന റാസിയെ അത് അവധി ദിനത്തിൽ കാണാൻ പ്രേരിപ്പിക്കുന്നു.

എയർടൈൽ ഐപിടിവിക്കൊപ്പം ഓരോ കഥയും കൂടുതൽ മിഴുവുറ്റതാകുന്നു. പ്ലാനുകൾ കേവലം 699 രൂപയിൽ ആരംഭിക്കുന്നു, കൂടാതെ പ്രത്യേക ഉത്സവ ഓഫറായി പുതിയ ഐപിടിവി പ്ലാനുകളിൽ 30 ദിവസം പ്രേക്ഷകർക്ക് എയർടെൽ താങ്ക്‌സ് ആപ്പിലൂടെ സൗജന്യമായി കാണാം.

ഈ റിപ്പബ്ലിക് ദിനത്തിൽ ധൈര്യം, നീതി, ഐഡന്റിറ്റി, രൂപാന്തരത്വം എന്നിവ ഉൾക്കൊള്ളുന്ന കഥകളെ വീണ്ടും സന്ദർശിച്ച് സ്വാതന്ത്ര്യത്തെ ആദരിക്കാം.

റിലാക്‌സ് ചെയ്യൂ, ബുദ്ധിപരമായി സ്ട്രീം ചെയ്യൂ, നിങ്ങളുടെ സുദീർഘമായ ആഘോഷത്തെ ആകർഷണീയമായ കഥകൾ നയിക്കട്ടെ.

Related Stories

No stories found.
Times Kerala
timeskerala.com