കോഴിക്കോട്: പ്രമുഖ ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്സ് റീടെയില്‍ ശൃംഖലയായ പാം ട്രീ കോഴിക്കോട് ഔട്ലെറ്റ് തുറന്നു. കണ്ണൂര്‍ റോഡില്‍ വെസ്റ്റ് നടക്കാവ് വണ്ടിപ്പേട്ടയിലെ ഔട്ലെറ്റ് പാംട്രീ സ്ഥാപകനും എംഡിയുമായ ഷമീര്‍ കെ സി, ഡയറക്ടര്‍ ഷംനാസ് കെ. സി. എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് ഗോവന്ദ പത്മസൂര്യ, അപര്‍ണ ദാസ്, അദിതി രവി, ഗോപിക അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കോഴിക്കോട് തുറന്ന പുതിയ ഔട്ലെറ്റ് കേരളത്തിലെ 19-ാമത് പാം ട്രീ ഔട്ലെറ്റാണെന്നും വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് വമ്പന്‍ വികസന പദ്ധതിക്കാണ് കമ്പനി ഒരുങ്ങുന്നതെന്നും പാംട്രീ സ്ഥാപകനും എംഡിയുമായ ഷമീര്‍ കെ സി പറഞ്ഞുു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊച്ചി വൈറ്റില ബൈപ്പാസ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും പുതിയ ഔട്ലെറ്റുകള്‍ തുറക്കും. 2026 വര്‍ഷാവസാനത്തോടെ ഔട്ലെറ്റുകളുടെ എണ്ണം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 25 ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം യുഎഇയില്‍ 5 പുതിയ ഔട്ട് ലെറ്റുകള്‍ കൂടി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. (Palm Tree)
2016ല്‍ കൊച്ചിയിലും യുഎയിയലുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ലോകമെമ്പാടും നിന്ന് നേരിട്ട് ശേഖരിച്ചെത്തിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങള്‍, നട്സ്, ഡ്രൈ ഫ്രൂട്സ്, സുഗന്ധവ്യഞ്ജനങ്ങള്‍, സീഡ്സ്, ചോക്കലേറ്റ്, ഗിഫ്റ്റ് പാക്കറ്റുകള്‍, പ്രീമിയം എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് വളര്‍ച്ച നേടിയത്. ഉന്നത ഗുണനിലവാരം, ആധുനിക സ്റ്റോറേജ്-സംസ്‌കരണ സൗകര്യങ്ങള്‍, ആകര്‍ഷകമായ സ്റ്റോര്‍ ഡിസൈന്‍, മികച്ച ഡിസ്പ്ലേ എന്നിവയാണ് പാം ട്രീയെ വ്യത്യസ്തമാക്കുന്നതെന്ന് ഷമീര്‍ പറഞ്ഞു. 'ഒരു കാലത്ത് കശുവണ്ടിയുള്‍പ്പെടെയുള്ള നമ്മുടെ പ്രീമിയം ഭക്ഷ്യോല്‍പ്പന്നങ്ങളെല്ലാം കയറ്റുമതി ചെയ്യപ്പെടുകയായിരുന്നു. രാജ്യത്തിന്റെ പൊതുവിലുള്ള വളര്‍ച്ചയും കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റവും മൂലം കൈവരിച്ച സാമ്പത്തിക പുരോഗതിയും ചേര്‍ന്നപ്പോള്‍ കാലക്രമേണ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെയും ഡിമാന്‍ഡ് വര്‍ധിക്കുകയായിരുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി.