കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് ;30 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് ;30 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
 മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വെള്ളിയാഴ്ച ദുബൈയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) അറസ്റ്റിൽ. 570 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്‌സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Share this story