ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാന്‍ ശ്രമം, കാഴ്ച മങ്ങി; സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
Updated: Nov 25, 2022, 21:06 IST

തിരുവനന്തപുരം: ഭക്ഷണത്തിൽ വിഷം ചേർത്ത് തന്നെ ഡ്രൈവർ കൊല്ലാൻ ശ്രമിച്ചുവെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. മുന്‍ ഡ്രൈവര്‍ വിനു കുമാർ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നൽകിയെന്നാണ് സരിത നൽകിയ പരാതിയിൽ പറയുന്നത്. പലതവണയായി ആഹാരത്തിൽ രാസപദാര്‍ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു, താൻ മുന്‍പ് നല്കിയ പരാതിയില്‍പ്പെട്ട ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സരിതയുടെ പരാതിയിലുണ്ട്. ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നൽകിയതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞതായും സരിത പരാതിയില്‍ പറയുന്നു.