എല്ലാവരും കൃഷിയിലേക്ക് ' പദ്ധതി വിദ്യാർത്ഥി കളിലേക്കും വ്യാപിപ്പിക്കും: മുഹമ്മദ് മുഹ്സിൻ എം. എൽ. എ

216


 എല്ലാവരും കൃഷിയിലേക്ക് എന്ന ആശയം അങ്കണവാടി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. 'എല്ലാവരും കൃഷിയിലേക്ക്'എന്ന പരിപാടിയുടെ വിളയൂർ  പഞ്ചായത്ത് തല ഉദ്ഘാടനം എടപ്പലം പി.ടി. എം.എച്ച്.എസ് എസ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികൾ,എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയേഴ്സ് അധ്യാപകർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ, അങ്കണവാടി അധ്യാപകർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പച്ചക്കറി വിത്ത് വിതരണവും നടന്നു.

Share this story