ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 7 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
Thu, 16 Mar 2023

തൃശൂര്‍: ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം വീട്ടില്‍ എത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ചു കോടതി. തൃശൂര്‍ അഞ്ചേരിച്ചിറ സ്വദേശി ക്രിസോസ്‌റ്റം ബഞ്ചമിനെയാണ് (58) തൃശൂർ ഒന്നാം അഡീ ജില്ല കോടതി ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി വിദേശത്ത് നിന്നും എത്തിയ കൗമാരക്കാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. 2017 നവംബർ 21നായിരുന്നു കേസിനാസ്‌പദമായ സംഭവം. സംഭവം കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷം ദുരനുഭവം പെണ്‍കുട്ടിക്ക് ഷോക്കായി മാറി. ഭയത്തോടെ തിരികെപോയ പോയ പെണ്‍കുട്ടി സംഭവം വിദേശത്തെ സ്‌കൂളിൽ വച്ചാണ് വെളിപ്പെടുത്തുന്നത്.തുടർന്ന് വിവരമറിഞ്ഞ മാതാവ് ഇ-മെയിൽ മുഖാന്തരം ഇന്ത്യൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.