

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (Apply now)
ഡിഗ്രി യോഗ്യതയുള്ള യുവതി യുവാക്കള്‍ക്കും, സര്‍ക്കാര്‍ സര്‍വ്വീസ്, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, വിശദമായ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഡിസംബര്‍ 27ന് മുമ്പ് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.