Times Kerala

‘2000ത്തിന്റെ നോട്ടോ ? അത് മോദിജിയുടെ മാസ്റ്റർ പീസല്ലേ?’; പരിഹസിച്ച് ഷാഫി പറമ്പിൽ

 
‘2000ത്തിന്റെ നോട്ടോ ? അത് മോദിജിയുടെ മാസ്റ്റർ പീസല്ലേ?’; പരിഹസിച്ച് ഷാഫി പറമ്പിൽ
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി.

‘ഏത്‌ ? മറ്റേ ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, ഭൂമിയുടെ അടിയിൽ കുഴിച്ചിട്ടാൽ പോലും കണ്ടെത്താൻ പറ്റുന്ന ആ 2000 ത്തിന്റെ നോട്ടോ ? അത് പിൻവലിക്കോ ? അത് മോദിജിയുടെ മാസ്റ്റർ പീസല്ലേ ?’ എന്നാണ് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.

2000 രൂപ പിൻവലിക്കുന്നൂന്ന്. ഒറ്റക്കാര്യം ചോദിച്ചോട്ടെ…ആ ചിപ്പ് തിരിച്ച് തരാൻ പറ്റോല്ലെ ലേ… എന്നാണ് പികെ ഫിറോസിന്റെ പോസ്റ്റ്. 

2000 രൂപയുമായി ബന്ധപ്പെട്ട തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം.  നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്നും ആർബിഐ അറിയിച്ചു. 
 

Related Topics

Share this story