HomeEditors Pickനിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ 'കൂട്ടായ നേതൃത്വം', പ്രചാരണ സമിതി അധ്യക്ഷനായി രമേശ്...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ‘കൂട്ടായ നേതൃത്വം’, പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തല എത്തിയേക്കും, സണ്ണി ജോസഫ് മത്സര രംഗത്തേക്ക്, ശശി തരൂർ കടുത്ത അതൃപ്തിയിൽ ? | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. (Assembly elections, Collective leadership in Congress)

തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിക്കാനാണ് പ്രാഥമിക ധാരണ. നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇത്തവണ മത്സരരംഗത്തുണ്ടാകും. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തേണ്ടി വരും. കെ.സി. ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണനയെങ്കിലും ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നീ എം.പിമാരെ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഹൈക്കമാൻഡ് നൽകിയ നിർദ്ദേശങ്ങൾ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പ്രശ്നരഹിതമായി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ്. ഭൂരിപക്ഷം സിറ്റിംഗ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. ജനുവരി 27-ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചേരും. തുടർന്ന് മേഖല തിരിച്ചുള്ള അവലോകന യോഗങ്ങളും നടക്കും.

ഡൽഹിയിൽ നടന്ന നിർണ്ണായകമായ ഈ യോഗത്തിൽ നിന്ന് ശശി തരൂർ എം.പി വിട്ടുനിന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കൊച്ചിയിലെ കെ.പി.സി.സി വേദിയിലുണ്ടായ അവഗണനയിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കൽ. തരൂരിനെ മനഃപൂർവ്വം അവഗണിച്ചിട്ടില്ലെന്നും കയ്യിൽ കിട്ടിയ പേപ്പറിലെ ക്രമം അനുസരിച്ചാണ് പേരുകൾ വായിച്ചതെന്നുമാണ് നിലപാട്.

ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ താൻ അപമാനിക്കപ്പെട്ടെന്ന വികാരത്തിലാണ് അദ്ദേഹം. ഇതേത്തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് തരൂർ വിട്ടുനിന്നേക്കുമെന്നാണ് സൂചന. തരൂരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അദ്ദേഹത്തിന് പരാതിയുള്ളത്. പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതൃത്വം മുൻകൂട്ടി നൽകിയില്ല. സമയപരിമിതിയുണ്ടെന്ന് അറിയിച്ച് തരൂരിന്റെ പ്രസംഗം നേരത്തെയാക്കി മാറ്റി. എന്നാൽ രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് ദീർഘനേരം സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പ്രധാന സെഷനുകളിൽ തന്നെ മനഃപൂർവ്വം തഴഞ്ഞുവെന്ന വികാരമാണ് തരൂരിനുള്ളത്. നേരത്തെ പാർട്ടിക്കെതിരെ പരസ്യ നിലപാടുകൾ എടുക്കില്ലെന്നും പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തരൂർ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

WhatsApp Channel Banner

Latest updates

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച...

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.(Payyanur arson case,...

PK ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി VD സതീശൻ:...

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടു. വിഷയത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.(CM VD Satheesan Intervenes In PK...

‘ജീവനേക്കാൾ വലുതല്ല ഒരു ലക്ഷ്യവും’; വിദ്യാർഥി സമരത്തെക്കുറിച്ചുള്ള പേളി...

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച (Pearle Maaney Student Protest Controversy)....

അടുത്ത ലോകകപ്പിൽ അർജന്റീനയ്ക്കായി മെസ്സി ഇറങ്ങില്ലെന്ന് റിപ്പോർട്ട്: വമ്പൻ...

ബ്യൂണസ് അയറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോടേറ്റ പരാജയത്തിന് പിന്നാലെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അർജന്റീന മാധ്യമങ്ങൾ. അടുത്ത ഏതാനും മാസങ്ങൾ കൂടി അർജന്റീന...

CJP പ്രക്ഷോഭം കനക്കുന്നു: സെൻട്രൽ ഡൽഹിയിലെ 18 മെട്രോ...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജൂലൈ 24 വെള്ളി രാവിലെ 7:30 മുതൽ പുനരറിയിപ്പ് ഉണ്ടാകുന്നത്...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....