Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeKeralaഅമൃത് ഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ്: ആധുനിക സൗകര്യങ്ങൾ | Amrit...

അമൃത് ഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ്: ആധുനിക സൗകര്യങ്ങൾ | Amrit Bharat

🎙️ Latest Podcast

Always plays the latest podcast episode

മലപ്പുറം: നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിൻ മലബാറിലെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. ചൊവ്വാഴ്ചകളിൽ നാഗർകോവിലിൽ നിന്നും ബുധനാഴ്ചകളിൽ മംഗളൂരുവിൽ നിന്നുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.(Amrit Bharat Express has stop at Tirur)

ട്രെയിൻ നമ്പർ 16329 ചൊവ്വാഴ്ച പകൽ 11.40-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 10.05-ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 16330 ബുധനാഴ്ച രാവിലെ 8.00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിൽ എത്തും.

കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കാൻ എസി കോച്ചുകൾ ഒഴിവാക്കിയാണ് സർവീസ്. ആകെ 22 കോച്ചുകൾ. ഇതിൽ 12 സ്ലീപ്പർ ക്ലാസും 8 ജനറൽ കോച്ചുകളുമാണുള്ളത്. ഭിന്നശേഷിക്കാർക്കായി രണ്ട് പ്രത്യേക ലഗേജ് വാനുകളും ഉണ്ട്. സെൻസർ ശുചിമുറികൾ, ആധുനിക സീറ്റുകൾ, ഓരോ സീറ്റിലും ചാർജിങ് പോയിന്റുകൾ എന്നിവ ലഭ്യമാണ്. സിസിടിവി ക്യാമറകൾക്ക് പുറമെ ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ‘കവച്’ സാങ്കേതികവിദ്യയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.