Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKerala Assembly Election 2026'89 സീറ്റ് വരെ നേടി UDF അധികാരത്തിലെത്തും, പിണറായി വിജയൻ പരാജയപ്പെട്ടാലും...

’89 സീറ്റ് വരെ നേടി UDF അധികാരത്തിലെത്തും, പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടേണ്ട’: PV അൻവറിൻ്റെ സർവ്വേ റിപ്പോർട്ട് | PV Anvar

🎙️ Latest Podcast

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന പ്രവചനവുമായി പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് ഭരണത്തിലേറുമെന്നാണ് അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് അൻവർ ഈ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.(UDF will come to power by winning up to 89 seats, PV Anvar’s survey report )

കേരളത്തിലുടനീളം യുഡിഎഫ് തരംഗമുണ്ടെന്നും പ്രത്യേകിച്ച് മലബാറിൽ പിണറായി വിരുദ്ധ വികാരം ശക്തമാണെന്നും അൻവർ അവകാശപ്പെടുന്നു. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണവും യുഡിഎഫ് നേടുമെന്നും എന്നാൽ എൽഡിഎഫ് വെറും 12 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമാണ് അൻവറിന്റെ പ്രവചനം. മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫിനൊപ്പമായിരിക്കും.

പേരാവൂരിൽ കെ കെ ശൈലജ പരാജയപ്പെടുകയും സണ്ണി ജോസഫ് വിജയിക്കുകയും ചെയ്യുമെന്ന് പറയുന്ന അൻവർ, മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും അവകാശപ്പെടുന്നു. ബേപ്പൂരിൽ താൻ തന്നെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അൻവർ രൂക്ഷമായ പരാമർശങ്ങൾ നടത്തി. “പിണറായിസവും മരുമോനിസവും” കണ്ണൂരിലെ ഫലത്തെ ബാധിക്കും. പി ശശി, പി കെ ശ്യാമള എന്നിവരുടെ സ്ഥാനാർത്ഥിത്വവും ജയരാജന്മാരെ പൂർണ്ണമായും അപ്രസക്തരാക്കിയതും പാർട്ടിക്ക് തിരിച്ചടിയാകും.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം 10,000-ത്തിന് താഴെയായി കുറയാം. പിണറായി പരാജയപ്പെട്ടാൽ പോലും ആരും ഞെട്ടേണ്ടതില്ല എന്നും അൻവർ പറഞ്ഞു. മധ്യകേരളത്തിലെ 32 സീറ്റുകളിൽ 21 എണ്ണം യുഡിഎഫ് നേടുമ്പോൾ എൽഡിഎഫിന് 6 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് അൻവർ പറയുന്നു. തെക്കൻ കേരളത്തിലെ 48 സീറ്റുകളിൽ 25 എണ്ണം യുഡിഎഫിനും 10 എണ്ണം എൽഡിഎഫിനും ലഭിക്കാനാണ് സാധ്യത. സംസ്ഥാനത്ത് ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും അൻവറിന്റെ പ്രവചനത്തിൽ സൂചിപ്പിക്കുന്നു. മെയ് നാലിന് ഫലം വരുമ്പോൾ കേരളം യുഡിഎഫിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അൻവർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.