HomeKerala Assembly Election 2026'നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ ‘നരക കേരളം’ ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan )

സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം പിണറായി വിജയനാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. 64 സിപിഎം എംപിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് ഇന്ന് അത് ആറിലേക്ക് ചുരുങ്ങി. കേരളത്തിൽ പിണറായിക്ക് വിജയിപ്പിക്കാൻ കഴിഞ്ഞത് ഒരു എംപിയെ മാത്രമാണ്. പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് പിണറായിക്ക് വലിയ പങ്കുണ്ട്. അദ്ദേഹം പിബിയിൽ ഉറങ്ങുകയായിരുന്നോ എന്ന് ജി സുധാകരൻ ചോദിച്ചു.

താൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി വിജയനെ ആർക്കും അറിയില്ലായിരുന്നുവെന്നും എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്ന താൻ സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു. തന്നെ പിണറായി കോൺഗ്രസ്-ബിജെപി സഖ്യത്തിന്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. ബിജെപി ഒരു മതേതര പ്രസ്ഥാനമല്ല. അവരുടെ പിന്തുണ താൻ തേടിയിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെയും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സുധാകരൻ പരിഹസിച്ചു. ദാരിദ്ര്യത്തിൽ ജനിച്ച രണ്ട് സിപിഎം സ്ഥാനാർത്ഥികൾ ഇന്ന് കോടീശ്വരന്മാരാണ്. അവർ എങ്ങനെ ഇത്രയും വലിയ സമ്പാദ്യമുണ്ടാക്കി എന്ന് ജനങ്ങളോട് പറയണം. ക്രിമിനലുകളെ സംരക്ഷിക്കുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നും തന്റെ സ്വാതന്ത്ര്യം പിണറായി വിജയന് മുന്നിൽ അടിയറവ് വെക്കാനില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും യുഡിഎഫിന്റെ ഒൻപത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

WhatsApp Channel Banner

Latest updates

ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു;...

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut)...

നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു |...

ബംഗളൂരു: പ്രശസ്ത ചലച്ചിത്ര നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ (91) അന്തരിച്ചു (Actress shanthi krishna mother passed away). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു...

യുട്യൂബർ ‘ചെകുത്താൻ’ എന്ന അജു അലക്സിന് മർദനം; മോഹൻലാൽ...

കളമശേരി: സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന വിവാദ യുട്യൂബർ പത്തനംതിട്ട തിരുവല്ല മഠത്തിൽ വീട്ടിൽ അജു അലക്സിന്‌ (44) നേരെ മർദനം (Youtuber chekuthan aju alex). അടിയന്തരമായി എറണാകുളം ഗവ....

ചാലിയാർ മോഡലിൽ കേരളത്തിന്റെ ജൈവവൈവിധ്യം: നഷ്ടപ്പെട്ടുവരുന്ന ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ...

അൻവർ ഷരിഫ് ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River...

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...