കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശൻ വനവാസത്തിന് തയ്യാറാണെങ്കിൽ അതിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കി നൽകുമെന്ന് ശശീന്ദ്രൻ പറഞ്ഞു.(The Forest Department will provide facilities for VD Satheesan to live in the forest, mocks AK Saseendran )
താൻ പറഞ്ഞത് വെറും വനവാസത്തെക്കുറിച്ചല്ല, രാഷ്ട്രീയ വനവാസത്തെക്കുറിച്ചാണെന്ന് സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും ആ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സതീശന് തന്റെ വാക്കുകൾ പാലിക്കേണ്ടി വരുമെന്നാണ് എൽഡിഎഫ് നേതാക്കളുടെ പരിഹാസം.
എലത്തൂർ മണ്ഡലത്തിൽ ഇത്തവണയും മികച്ച വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണ പോളിംഗ് ശതമാനം ഉയർന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തതായാണ് വിലയിരുത്തലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

