HomeCrimeപാക് ചാരസംഘടനയായ ISIക്കായി പ്രവർത്തനം: രാജ്യത്ത് വൻ ചാരശൃംഖല തകർത്തു; 11...

പാക് ചാരസംഘടനയായ ISIക്കായി പ്രവർത്തനം: രാജ്യത്ത് വൻ ചാരശൃംഖല തകർത്തു; 11 പേർ അറസ്റ്റിൽ | ISI

ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലും ചേർന്ന് പ്രവർത്തിപ്പിച്ചിരുന്ന വൻ ചാരശൃംഖല ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തകർത്തു. ഡൽഹിയിലും പഞ്ചാബിലുമായി നടത്തിയ രണ്ട് പ്രത്യേക ഓപ്പറേഷനുകളിലായി 11 പേരെയാണ് പിടികൂടിയത്.(Working for Pakistan’s spy agency ISI, major spy network in the country busted, 11 people arrested)

രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിലും സൈനിക താവളങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പാകിസ്ഥാനിലേക്ക് തത്സമയ ദൃശ്യങ്ങൾ കൈമാറുകയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ദൗത്യം. തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപം സ്ഥാപിച്ചിരുന്ന സോളാർ പാനൽ ഘടിപ്പിച്ച ഒമ്പത് സിസിടിവി ക്യാമറകൾ പോലീസ് കണ്ടെടുത്തു. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഇവയുടെ ദൃശ്യങ്ങൾ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് അയച്ചിരുന്നത്.

വിദേശ നിർമ്മിതമായ മൂന്ന് പിഎക്സ്-5 പിസ്റ്റളുകൾ ഉൾപ്പെടെ നാല് തോക്കുകളും 24 തിരകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. യുപിഐ ഇടപാടുകൾ വഴിയാണ് ഈ ചാരശൃംഖലയ്ക്ക് പണം ലഭിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിയമവിരുദ്ധ ആയുധക്കടത്ത് വഴിയും സംഘം ഫണ്ട് സമാഹരിച്ചിരുന്നു. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ഈ ശൃംഖല ഉപയോഗിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്ന ക്യാമറകളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തു.

മിലിട്ടറി ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിൽ നിന്ന് അഞ്ച് പേരെ കൂടി പിടികൂടി. സൈനിക താവളങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ ചുമതല. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ സംഘം ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായും അത് ഒഴിവാക്കാൻ പോലീസിന് സാധിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് ഗാസിയാബാദിലും സമാനമായ ഒരു ചാരശൃംഖലയെ പോലീസ് തകർത്തിരുന്നു. രാജ്യവ്യാപകമായി പടർന്നുപന്തലിച്ചിരിക്കുന്ന ഈ ഗൂഢാലോചനയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...