HomeKerala Assembly Election 2026പാലക്കാട് ഉറപ്പിക്കാൻ ശോഭ സുരേന്ദ്രൻ: E ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി...

പാലക്കാട് ഉറപ്പിക്കാൻ ശോഭ സുരേന്ദ്രൻ: E ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി | Sobha Surendran

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായി പാലക്കാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ശോഭ സുരേന്ദ്രൻ. ഇ. ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് ശോഭയുടെ നീക്കങ്ങൾ ശ്രദ്ധേയമായത്.(Sobha Surendran to secure Palakkad, Visits E Sreedharan and seeks blessings)

ഇ. ശ്രീധരനെ സന്ദർശിച്ച വിവരവും ചിത്രങ്ങളും ശോഭ സുരേന്ദ്രൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും അനുഗ്രഹവും തേടിയത് മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പോസിറ്റീവ് തരംഗമുണ്ടാക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

പാലക്കാട്ടെ ആർഎസ്എസ് കാര്യാലയത്തിൽ സന്ദർശനം നടത്തിയ ശോഭ, സംഘടനാ നേതൃത്വവുമായി ചർച്ചകൾ നടത്തി. കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും അവർ കണ്ടു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ വൻ റാലിയോടെ പ്രചാരണം ഔദ്യോഗികമായി തുടങ്ങാനാണ് തീരുമാനം.

Clickable Info Box