Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്, LDFന് ഇവിടെ വോട്ടുണ്ട്': VK പ്രശാന്ത്...

‘വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്, LDFന് ഇവിടെ വോട്ടുണ്ട്’: VK പ്രശാന്ത് | LDF

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിനൊപ്പം തന്നെ നിലനിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വി.കെ. പ്രശാന്ത്. മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങൾ വഴിയുള്ള വോട്ടുകളും ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Personal votes are also important, LDF has votes here, says VK Prasanth)

എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾക്ക് പുറമെ, വ്യക്തിപരമായ വോട്ട് ചെയ്തിട്ടുണ്ടാകുമെന്ന് പ്രശാന്ത് അവകാശപ്പെട്ടു. മണ്ഡലത്തിൽ ബിജെപി ഇത്തവണ നിശബ്ദമായിരുന്നു. മുൻപ് ബിജെപിക്ക് പോയിരുന്ന വോട്ടുകളിൽ ഒരു വിഭാഗം വികസന പ്രവർത്തനങ്ങൾ മുൻനിർത്തി തനിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകുമെന്ന് പറഞ്ഞാണ് കെ. മുരളീധരന് വേണ്ടി പ്രചാരണം നടത്തിയത്. എന്നാൽ മുൻപ് മന്ത്രിയായിരിക്കെ മത്സരിച്ച് തോറ്റ ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് പ്രശാന്ത് പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.