Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പ്രചാരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി ആയല്ല, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതി':...

‘പ്രചാരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി ആയല്ല, ആരും എനിക്കിട്ട് പണിയാതിരുന്നാൽ മതി’: തൃശ്ശൂരിൽ ചുവരെഴുതി പത്മജ വേണുഗോപാൽ | BJP

🎙️ Latest Podcast

തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പത്മജ വേണുഗോപാൽ തുടക്കം കുറിച്ചു. മണ്ഡലത്തിൽ ബിജെപിക്കായി ചുവരെഴുതിക്കൊണ്ടാണ് അവർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. പത്മജ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന ശക്തമായ സൂചനകൾക്കിടെയാണ് ഈ നീക്കം.(Padmaja Venugopal kick-starts the BJP campaign, Writing on the wall in Thrissur)

മണ്ഡലത്തിൽ മത്സരിക്കാൻ ദേശീയ നേതൃത്വം തന്നോട് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് പത്മജ വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ മത്സരിക്കും, അത് തൃശ്ശൂർ തന്നെയായിരിക്കുമെന്നും അവർ പറഞ്ഞു. ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് താൻ എത്തിയത്, സ്ഥാനാർത്ഥിയായല്ല. പരമാവധി തന്റെ ജോലി ചെയ്യും, ആരും തനിക്കിട്ട് പണിയാതിരുന്നാൽ മതി എന്ന് അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടതിനെക്കുറിച്ച് സൂചിപ്പിച്ച പത്മജ, അന്ന് സങ്കടത്തോടെയാണ് മടങ്ങിയതെന്നും തൃശ്ശൂർ തനിക്ക് സുപരിചിതമാണെന്നും വ്യക്തമാക്കി. തൃശ്ശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാലും പാലക്കാട് ശോഭാ സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥികളായേക്കുമെന്ന് ദേശീയ നേതൃത്വം സൂചന നൽകിയതായി റിപ്പോർട്ടുകളുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.