Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കൊല്ലത്ത് UDF തരംഗം: ചിറ്റൂരിൽ LDFന് 'അപരൻ' വിനയായി, വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച്...

കൊല്ലത്ത് UDF തരംഗം: ചിറ്റൂരിൽ LDFന് ‘അപരൻ’ വിനയായി, വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടം | Kerala Assembly Election Results 2026

🎙️ Latest Podcast

കൊല്ലം: ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് ആണ് നിലവിൽ മുന്നേറുന്നത്. എൽഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ജില്ലയിൽ പിന്നിലായി എന്നത് സർക്കാരിന് വലിയ ആഘാതമായി.(Kerala Assembly Election Results 2026, Kollam UDF lead)

എട്ട് സീറ്റുകളിൽ യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ പിന്നിലാണ്. സിപിഎം സ്ഥാനാർത്ഥികളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മാത്രമാണ് ജില്ലയിൽ ലീഡ് ചെയ്യുന്നത്. മറ്റ് രണ്ട് സീറ്റുകളിൽ സിപിഐ സ്ഥാനാർത്ഥികളാണ് മുന്നിലുള്ളത്.

പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുഗദാസിന് അപരൻ വലിയ തലവേദനയാകുന്നു. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുഗദാസ് 282 വോട്ടുകൾക്ക് മാത്രമാണ് മുന്നിലുള്ളത്. എന്നാൽ ഇതേസമയം മുരുഗദാസിന്റെ അപരൻ 1155 വോട്ടുകൾ നേടിയിട്ടുണ്ട്. മുരുഗദാസിന്റെ ചിഹ്നമായ ‘മോതിര’വും അപരന്റെ ചിഹ്നമായ ‘മാല’യും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് എൽഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ.

തിരുവനന്തപുരത്തെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫിന്റെ വി.കെ. പ്രശാന്ത് 97 വോട്ടുകൾക്ക് മുന്നിലാണ്. വി.കെ. പ്രശാന്ത് (LDF): 2630 വോട്ടുകൾ, കെ. മുരളീധരൻ (UDF): 2533 വോട്ടുകൾ എന്നിങ്ങനെയാണ് നില.

Story Summary

In a major shift, UDF leads in 8 seats in Kollam district, with two LDF ministers trailing. Meanwhile, in Chittur, the LDF candidate faces a challenge from a namesake (dummy) candidate who secured over 1,100 votes, and Vattiyoorkavu sees a nail-biting finish with VK Prashant leading by just 97 votes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.