Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026കടുത്ത അതൃപ്തിയിൽ K സുധാകരൻ: കോൺഗ്രസിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് BJP | K...

കടുത്ത അതൃപ്തിയിൽ K സുധാകരൻ: കോൺഗ്രസിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് BJP | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. (K Sudhakaran in deep dissatisfaction, BJP monitoring Congress’ moves)

നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ബിജെപി തങ്ങളുടെ പട്ടിക പുറത്തുവിടൂ എന്നാണ് വിവരം. ഡൽഹിയിലെ ഫ്ലാറ്റിൽ തുടരുന്ന കെ. സുധാകരൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയിലുള്ള അദ്ദേഹം ഹൈക്കമാൻഡ് തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കുമോ അതോ പാർട്ടിയിൽ തന്നെ തുടരുമോ എന്നത് ഈ വാർത്താസമ്മേളനത്തോടെ വ്യക്തമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.