പത്തനംതിട്ട: കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഒരാൾ ചോദ്യവുമായി രംഗത്തെത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.(Just go home and ask, CM’s reply to the person who raised the question during his speech)
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് കട്ടപ്പനയിൽ നടക്കുന്ന വാർത്താസമ്മേളനത്തോടെയാണ് ജില്ലയിലെ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് പതിനൊന്ന് മണിക്ക് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ വെച്ച് ഇടുക്കി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ മറ്റ് പ്രധാന കൺവെൻഷനുകളുടെ സമയക്രമം അടിമാലി: ദേവികുളം മണ്ഡലം കൺവെൻഷൻ, നെടുങ്കണ്ടം: ഉടുമ്പൻചോല മണ്ഡലം കൺവെൻഷൻ (വൈകിട്ട് 4 മണി), വണ്ടിപ്പെരിയാർ: പീരുമേട് മണ്ഡലം കൺവെൻഷൻ (വൈകിട്ട് 6 മണി) എന്നിങ്ങനെയാണ്. ഇടുക്കിയിലെ വിവിധ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികൾക്ക് മുഖ്യമന്ത്രിയുടെ സന്ദർശനം കൂടുതൽ ആവേശം പകരും.

