ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന്റെ അതിർത്തികൾ കാത്ത ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും പ്രതീകൂല സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ കാഴ്ചവെച്ച പോരാട്ടവീര്യവും ശൗര്യവും രാജ്യത്തിന് എന്നും അഭിമാനമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞു.(Kargil Vijay Diwas PM Narendra Modi Salutes Valour Of Indian Soldiers)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. “രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ നമ്മുടെ ധീര സൈനികർ കാണിച്ച അസാമാന്യ ധൈര്യത്തിനും അർപ്പണബോധത്തിനും രാജ്യം നന്ദി രേഖപ്പെടുത്തുന്നു. അവരുടെ അചഞ്ചലമായ രാജ്യസ്നേഹവും കർത്തവ്യബോധവും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും,” പ്രധാനമന്ത്രി കുറിച്ചു.
1999-ൽ നടന്ന കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ ചരിത്രപരമായ വിജയവും ‘ഓപ്പറേഷൻ വിജയ്’യിലൂടെ വിജയം വരിച്ച ധീരദേശാഭിമാനികളുടെ മാതൃകാപരമായ സേവനവുമാണ് കാർഗിൽ വിജയ് ദിവസിലൂടെ രാജ്യം ആഘോഷിക്കുന്നത്.
Story Summary
On Kargil Vijay Diwas, Prime Minister Narendra Modi paid rich tributes to the Indian Armed Forces, stating that the valour and sacrifice of soldiers under the most formidable conditions will forever remain a source of national pride. Expressing the nation’s gratitude, the PM highlighted that their patriotism and devotion to duty during Operation Vijay will continue to inspire generations.


