HomeKerala Assembly Election 2026'G സുധാകരൻ ഇപ്പോൾ വെച്ചത് കോൺഗ്രസിൻ്റെ തൊപ്പിയാണ്, എന്തും പറയും, പാർട്ടിക്ക്...

‘G സുധാകരൻ ഇപ്പോൾ വെച്ചത് കോൺഗ്രസിൻ്റെ തൊപ്പിയാണ്, എന്തും പറയും, പാർട്ടിക്ക് ഒന്നും സംഭവിക്കില്ല, FCRA ഭേദഗതി പിൻവലിക്കണം’: മുഖ്യമന്ത്രി | G Sudhakaran

ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പിയാണ് വെച്ചിരിക്കുന്നതെന്നും പുതിയ താവളത്തിൽ പ്രീതി കിട്ടാൻ അദ്ദേഹം എന്തും പറയുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. (G Sudhakaran will say anything, nothing will happen to the party, says Chief Minister)

സുധാകരൻ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരം അവസരവാദികൾ കാരണം സി.പി.എമ്മിന്റെ ഒരു വോട്ട് പോലും കുറയില്ല. പ്രവർത്തകർ വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ്. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥിയാണ്. ബി.ജെ.പി വോട്ട് കിട്ടാനാണ് അദ്ദേഹം ‘സ്വതന്ത്രൻ’ എന്ന വേഷം കെട്ടുന്നത്. ഈ ബുദ്ധി കോൺഗ്രസിന്റേതാണോ ബി.ജെ.പിയുടേതാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിൽ മറ്റൊരു നേതാവ് വളരുന്നത് അംഗീകരിക്കാൻ സുധാകരന് കഴിയില്ല. സജി ചെറിയാനോടുള്ള വ്യക്തിവൈരാഗ്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് പിന്നിൽ. കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട സുധാകരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി. സുധാകരനെ സുധാകരനാക്കിയത് സി.പി.എം ആണ്. പാർട്ടിയാണ് അദ്ദേഹത്തെ വളർത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം കൂടുതൽ ജീർണ്ണതയിലേക്കാണ് പോകുന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.

എഫ് സി ആർ എ നിയമത്തിലെ ഭേദഗതി രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിസ്സഹായരായ ജനങ്ങളെ സഹായിക്കുന്ന സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സന്നദ്ധ സേവന മേഖലയെ തകർക്കും. ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ട്. സമൂഹത്തിന് നൽകുന്ന കരുതലും പരിചരണവും തടയുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാതായി:...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിതച്ച നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. മഴക്കെടുതികളിൽ പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ...

മുതലപ്പൊഴി അപകടം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;...

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്.(Muthalapozhi Boat Accident Missing Fisherman Body Recovered) അപകടം നടന്ന...

മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാനില്ല, 13...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയക്കെടുതിയിലും ഇതുവരെ 8 മരണങ്ങൾ സ്ഥിരീകരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുഖ്യമന്ത്രി വി.ഡി. സതീശനും അറിയിച്ചു. മഴക്കെടുതിയിൽ 8 പേരെ കാണാതാവുകയും 13 പേർക്ക് പരിക്കേൽക്കുകയും...

മരട് തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണ്ണായക വഴിത്തിരിവ്: വൻ ലഹരിസംഘത്തെ...

കൊച്ചി: മരടിൽ യുവാവിനെ ബലമായി തട്ടിക്കൊണ്ടുപോയ കേസിന് പിന്നിലെ വൻ മയക്കുമരുന്ന് മാഫിയാ ശൃംഖലയെ തകർത്ത് കൊച്ചി സിറ്റി പോലീസ്. ജൂലൈ 29-ന് രാത്രി ഫോറം മാളിന് മുന്നിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന...

‘ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?’: മുഖ്യമന്ത്രി VD സതീശനെ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്ര നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....